വിളപ്പിൽശാലയിൽ നേർച്ചപ്പെട്ടി പൊളിച്ച് മോഷണം…പിടിയിലായത്…

തിരുവനന്തപുരം : തിരുവനന്തപുരത്ത് നേർച്ചപ്പെട്ടി പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ. വിളപ്പിൽശാല ജങ്ഷന് സമീപത്തെ CSI പള്ളിയിലാണ് മോഷണശ്രമം നടന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. നേർച്ചപ്പെട്ടി പൊളിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിയെ തടഞ്ഞുവെയ്ക്കുകയും വിളപ്പിൽശാല പൊലീസിന് കൈമാറുകയുമായിരുന്നു.

പ്രതിക്കൊപ്പം മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി പൊലീസിന് സംശയമുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. കഴിഞ്ഞ രണ്ടുദിവസമായി തമിഴ്‌നാട് സ്വദേശികൾ പ്രദേശത്ത് കറങ്ങുന്നതായി നാട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ വിളപ്പിൽശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button