കെഎസ്ഇബി ഓഫീസില്‍ നിന്ന് അലൂമിനിയം ലൈന്‍ കമ്പി മോഷണം….ഉദ്യോഗസ്ഥനടകം അഞ്ചുപേര്‍ പിടിയില്‍….

മലപ്പുറം: കെഎസ്ഇബി ഓഫീസില്‍ നിന്ന് അലൂമിനിയം ലൈന്‍ കമ്പി മോഷണം നടത്തിയ ഉദ്യോഗസ്ഥനും കരാര്‍ ജോലികള്‍ ചെയ്യുന്ന ആളുമടക്കം അഞ്ചുപേര്‍ വഴിക്കടവ് പൊലീസിന്‍റെ പിടിയില്‍. ഉദ്യോഗസ്ഥനായ വണ്ടൂര്‍ കാപ്പില്‍ സ്വദേശി മാടവന തോമസ് (52), പുക്കോട്ടുംപാടം ഓഫീസില്‍ കരാര്‍ ജോലികള്‍ ചെയ്യുന്ന കൊല്ലം ജില്ലയിലെ ഇടമണ്‍ തെന്‍മല സ്വദേശി തേക്കിന്‍കുപ്പില്‍ അബ്ദുല്‍സലാം (59), പാലക്കാട് വല്ലപ്പുഴ സ്വ ദേശികളായ വെട്ടിക്കാട്ടില്‍ ജാസിര്‍ ഹുസൈന്‍ (21), ആലിക്കല്‍ ഹിഷാമുദ്ദീന്‍ (23), കൊടക്കാടന്‍ മുഹമ്മദ് ഹസീബ് (22) എന്നിവരെ യാണ് വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി മിഥുന്‍ അറസ്റ്റ് ചെയ്തത്.



