ഇറാനിൽ ആക്രമണം കടുപ്പിച്ച് US….മിസൈൽ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആക്രമിച്ചു….

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. മിസൈൽ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഹോർമുസിലെ സ്പീഡ് ബോട്ടുകളും ആക്രമിച്ചു. ബന്ദർ അബ്ബാസിലും, ഖഷാമിലും, ഹജിയാബാദിലും സ്ഫോടനങ്ങളുണ്ടായി. 140 ഇടങ്ങൾ ആക്രമണം ലക്ഷ്യം വച്ചതായി അമേരിക്ക. ഹോർമോസ്ഗൻ പ്രവിശ്യയിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടതായും രണ്ടു പേർക്ക് പരിക്കേറ്റതായും ഇറാൻ.
ഇറാൻ ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നില്ലെന്നും അന്താരാഷ്ട്ര ജലപാതയായി ഹോർമുസ് തുടരുന്നെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കുവൈത്തിൽ മൂന്ന് അമേരിക്കൻ സൈനികർ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജമാണെന്നും ഒരാൾക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്നും യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.



