യൂത്ത് കോൺഗ്രസ് നേതാവിനെതിരായ വധഭീഷണിയിൽ പോലീസ് കേസെടുത്തു…

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ പോലീസ് കേസെടുത്തു. മട്ടന്നൂർ പോലീസാണ് കേസ് എടുത്തത്. ഫോണിൽ വിളിച്ച് ചിലർ വധഭീഷണി മുഴുക്കിയെന്നു കാട്ടി ഫർസീൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിമാനത്തിൽ പിണറായിക്കെതിരെ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് മൊഴി നൽകിയതിന് പിന്നാലെ ചിലർ വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി.
അതേസമയം, മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലെ പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചത്. യുഡിഎഫ് സർക്കാർ വന്ന ശേഷമാണ് ഈ വകുപ്പ് ഒഴിവാക്കിയത്.



