‘തോല്‍വിയുടെ വേദന കഠിനമാണ്, മുറിവുണങ്ങാന്‍ സമയമെടുക്കും….വൈകാരിക കുറിപ്പുമായി മെസ്സി…

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം വൈകാരിക കുറിപ്പുമായി അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം മെസ്സി. തോല്‍വിയുടെ വേദന കഠിനമാണെന്നും മുറിവുണങ്ങാല്‍ സമയമെടുക്കുമെന്നും മെസ്സി കുറിച്ചു. തോല്‍വിക്ക് ശേഷം മെസ്സിയുടെ പ്രതികരണം ലോകം ആകാംഷയോടെ ഉറ്റുനോക്കുകയായിരുന്നു.
കളിയിലെ നല്ല നിമിഷങ്ങളെ കൂടെക്കൂട്ടാനാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി കുറിച്ചു. കളിയിലെ മുഹൂര്‍ത്തങ്ങളോരോന്നും എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കും. ഈ രാജ്യം ഞങ്ങള്‍ക്ക് നല്കിയ പിന്തുണയും മനസിലുണ്ടാകും. നമ്മുടെ കഠിനാധ്വാനവും അര്‍പ്പണബോധവും നമ്മളെ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാക്കി മാറ്റി. അടുപ്പിച്ച് രണ്ട് ലോകകപ്പില്‍ നമ്മുക്ക് ഫൈനലിലെത്താന്‍ സാധിച്ചു. പിന്തുണ അറിയിച്ച് അയച്ച ഓരോ സന്ദേശത്തിനും ഓരോ നല്ല വാക്കിനും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി രേഖപ്പെടുത്തുന്നുവെന്നും ലോകകപ്പ് വിജയത്തിന് സ്പെയിനെ അഭിനന്ദിക്കുന്നുവെന്നും മെസ്സി കുറിച്ചു.



