മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ

മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ നൗഫൽ. മന്ത്രി മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിച്ചെന്നും വിള്ളൽ വന്ന ഭാഗം തൊട്ടില്ലെന്നും നൗഫൽ പറയുന്നു. വീടിന് വിള്ളൽ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണി ഉണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

മന്ത്രി രാജൻ മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. വിള്ളൽ വന്ന ഭാഗം തൊട്ടില്ല. എല്ലാവരും ചോറ് തന്നെയല്ലേ കഴിക്കുന്നത്? മന്ത്രിക്ക് കിളി പോയതുപോലെയാണ് തോന്നിയത്. മേൽക്കൂരയിൽ നോക്കിയാൽ വിള്ളൽ കൃത്യമായി മനസ്സിലാകും. മന്ത്രി വീട് ഉടമസ്ഥനായ തന്നോട് ഒന്നും ചോദിച്ചതുമില്ല. വിള്ളൽ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണി ഉണ്ടെന്നും നൗഫൽ പറഞ്ഞു.

Back to top button