ലത്തീൻ സഭ നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചേക്കും…

വിൻസന്‍റിനെ മന്ത്രിയാക്കാത്തതിൽ ലത്തീൻ സഭയ്ക്ക് കടുത്ത അതൃപ്തി. നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചേക്കും. പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു.

നേരത്തെ, കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ലയ്ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ കോഴിക്കോട്ടും പ്രതിഷേധ പ്രകടനം നടന്നിരുന്നു. മന്ത്രിസ്ഥാനത്തിന് അബ്ദുല്ല അർഹനാണെന്നും എന്നാൽ, അദ്ദേഹത്തെ തഴയുന്നത് വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. മുസ്ലിം ലീഗിൽ ടേം വ്യവസ്ഥ പ്രകാരം പാറക്കൽ അബ്ദുല്ല രണ്ടര വർഷത്തിന് ശേഷം മന്ത്രിയാകുമെന്നാണ് തീരുമാനം.

Related Articles

Back to top button