കാണാതായെന്ന് പറയുന്ന ആഭരണങ്ങള്‍ ലോക്കറിലുണ്ട്….പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായി എന്ന് പൊലീസ് പറയുന്ന ആഭരണങ്ങള്‍ സുരക്ഷിതമാണെന്ന് ക്ഷേത്രം ഭരണസമിതി. ആഭരണങ്ങള്‍ ലോക്കറില്‍ ഉണ്ടെന്നും താക്കോലുകള്‍ നമ്പിമാരുടെ കൈകളില്‍ സുരക്ഷിതമാണെന്നും ഭരണസമിതി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിക്ക് അഡ്മിനിസിട്രേറ്റീവ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ‘വൈര നാമ’ ഉള്‍പ്പെടെയുളള ആഭരണങ്ങള്‍ ക്ഷേത്രത്തിലെ ലോക്കറിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഭരണങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.

Related Articles

Back to top button