റബർ ബോർഡ് ആസ്ഥാനത്ത് നിന്ന് 43 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയ സംഭവം….പ്രതികളിലൊരാൾ പിടിയിൽ….

കോട്ടയം: കോട്ടയം റബർബോർഡ് ആസ്ഥാനത്ത് മോഷണം നടത്തിയ സംഭവത്തിൽ ഒരു പ്രതി പിടിയിൽ. മധ്യപ്രദേശ് അലിരാജ്പുർ സ്വദേശി ദൽസിംഗ് മണ്ഡേലോയ് ആണ് പിടിയിലായത്. ജനുവരി 19 നാണ് റബ‍‍ർബോർഡ് ആസ്ഥാനത്ത് മോഷണം നടന്നത്. അ‍ഞ്ച്പേരുടെ സംഘമാണ് മോഷണം നടത്തിയത്. ഇവരിൽ നാല് പേരെ ഇനിയും പിടികൂടാനുണ്ട്. 43 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആണ് റബർ ബോർഡ് ആസ്ഥാനത്ത് നിന്ന് മോഷണം പോയത്.

Related Articles

Back to top button