പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് ബോംബെറിഞ്ഞ കേസ്…. നാല് സിപിഐഎം നേതാക്കളെ…

പയ്യന്നൂരില്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് ബോംബെറിഞ്ഞ കേസില്‍ നാല് സിപിഐഎം നേതാക്കളെ വെറുതെ വിട്ടു. ഷിജില്‍, ടി സി വി നന്ദകുമാര്‍, കെ വികാസ്, കെ രഞ്ജിത്ത് എന്നിവരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി. പൊലീസ് അന്വേഷണം കൃത്യമല്ലെന്നും പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് അന്വേഷിച്ച നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്കെതിരെ നടപടിക്കും കോടതി നിര്‍ദേശിച്ചു.

2016 ജനുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിഐ ഉള്‍പ്പെടെ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് ബോംബെറിയുകയായിരുന്നു. പൊലീസിന് നേരെ ബോംബെറിഞ്ഞ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം നേതാവ് വി കെ നിഷാദിനെതിരെ കാപ്പ ചുമത്തിയതും ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്തതുമടക്കം പൊലീസിനെതിരായ രോഷമായിരുന്നു ബോംബേറിന് കാരണമെന്നായിരുന്നു കേസ്. പൊലീസിനെതിരെ നിരന്തരം ഭീഷണിയും അന്നുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിപിഐഎം നേതാക്കളെ കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു.

Related Articles

Back to top button