ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്…പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് നാല് മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് എസ്ഐടി പ്രതികളെ ചോദ്യം ചെയ്യും.
കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. കുറ്റപത്രം ഉൾപ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിൽ, സമഗ്ര അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്..




