പോക്സോ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു…കാരണങ്ങൾ ഇവ….

നടക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ചാത്തമംഗലം പുള്ളാവൂർ സ്വദേശി ഹരിഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് സ്പെഷൽ അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു. സ്പെഷൽ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളിയാണ് കേസ് പരിഗണിച്ച് പ്രതിയെ വെറുതെ വിട്ടത്.
2024 ൽ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ പ്രതി സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന ആരോപിച്ചാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നത്.



