വിമ‍ർശക‍ർക്ക് മറുപടിയുമായി ക്ഷേത്ര കമ്മിറ്റി…നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയത് അപരാധമല്ല…

കോട്ടയം : കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജൻസ് ടീം ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ ഉയ‍ർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി കൺവീനർ. ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും, അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയതെന്ന് കൺവീനർ വ്യക്തമാക്കി.

ക്ഷേത്രത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കമ്മിറ്റി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതി മത ഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ടെന്നും ഗ്രാമത്തിന്‍റെ മത സൗഹാർദ്ദം തകർക്കരുതെന്നും കൺവീനർ വ്യക്തമാക്കി.

Related Articles

Back to top button