മീന്‍വല്ലത്ത് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചില്‍

മീന്‍ വല്ലം വെള്ളച്ചാട്ട പ്രദേശം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. പാലക്കാട് ചന്ദ്ര നഗര്‍ സ്വദേശിയായ സഫലില്‍ സുബൈറിന്റെ മകന് അഹ്മദ് ഇസ (18) യെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മീന്‍ വല്ലത്തിന് തൊട്ട് താഴെയുള്ള തുപ്പനാട് പുഴയിലെ ഇരുട്ടുകുഴിഭാഗത്താണ് സംഭവം. സുഹൃത്തുക്കളൊടൊപ്പം മീന്‍വല്ലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു.
പുഴയില്‍ കുളിക്കാനിറങ്ങിയ കൂട്ടുകാരനെ കാണാതായതോടെ പരിസരത്തുള്ളവരെ ചങ്ങാതിമാര്‍ വിവരമറിയിച്ചു. തുടര്‍ന്ന് പ്രദേശവാസികളും കോങ്ങാട് നിലയത്തിലെ അഗ്നി രക്ഷാ സേനയും കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി തുപ്പനാട് പുഴയുടെ ഇരുട്ടുകുഴിഭാഗത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. മീന്‍ വല്ലം പവര്‍ സ്റ്റേഷന് ചെക്ക്ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ട സമയമായിരുന്നതിനാല്‍ പുഴയില്‍ ഒഴുക്ക് കൂടിയിരുന്നു.
പാറക്കെട്ടും ചെറുതുരങ്കവും ഉള്ള പുഴ ഭാഗത്ത് പാറകളില്‍ പറ്റി വളരുന്ന വേരുകളുമുണ്ട്. വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തി. തുടര്‍പ്രവര്‍ത്തനം ദുഷ്കരമായതോടെ തിരച്ചില്‍ നിര്‍ത്തി. ശനിയാഴ്ച സ്കൂബി ടീം സ്ഥലത്തെത്തി തിരച്ചില്‍ തുടരും.



