തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം…. 12 പേർക്ക് പരിക്ക്

തിരുവനന്തപുരം ജില്ലയിലെ പൂവച്ചലിൽ തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. പൂവച്ചൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരുടെ മുഖത്തും കൈകാലുകളിലും ആഴത്തിലുള്ള മുറിവുകളാണുള്ളത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂവച്ചൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ഭീതി പരത്തിയ തെരുവുനായ ആളുകളെ കൂടാതെ വളർത്തുമൃഗങ്ങളെയും ആക്രമിച്ചു. നിരവധി വളർത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചിട്ടുണ്ട്. പേവിഷബാധയുടെ ലക്ഷണങ്ങൾ നായ കാണിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. തുടർന്ന് വലിയ പരിഭ്രാന്തി സൃഷ്ടിച്ച നായയെ നാട്ടുകാർ ഒടുവിൽ അടിച്ചുകൊല്ലുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ 12 പേർക്കും ചികിത്സ നൽകിവരുന്നുണ്ട്. പേവിഷബാധ സ്ഥിരീകരിക്കുന്നതിനായി ചത്ത നായയുടെ ജഡം വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.

Related Articles

Back to top button