മാതൃകാ ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ തമ്മിലടി

എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. റേഷൻ വാങ്ങാൻ വന്ന ആദിവാസി കുടുംബ ങ്ങളുടെ കൺമുന്നിൽവച്ചാണ് സംഘർഷം. ഡെപ്യൂട്ടി റേഞ്ചറടക്കം പരിക്കേറ്റ അഞ്ചുപേർ ആശു പത്രിയിൽ ചികിത്സതേടി. നിലമ്പൂർ നോർത്ത് ഡിവിഷനിലെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനിലാണ് ചൊവ്വ പകൽ ജീവനക്കാരുടെ തമ്മിലടി.

ഹാജർ ബുക്കിൽ വൈകിവന്ന രണ്ട് ജീവനക്കാരുടെ അവധി രേഖപ്പെടുത്തിയത് ചോദ്യംചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്. വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിലവിൽ ജീപ്പ് സൗകര്യമില്ല. ഡ്രൈവർ തസ്തികയിൽ താൽക്കാലിക വനം വാച്ചറായിരുന്നു. ഇവർക്ക് ഇത്തവണ മസ്റ്റ് റോൾ രേഖപ്പെടുത്താത്തതും തമ്മിലടിയുടെ കാരണമാണ്. ഡെപ്യൂട്ടി റേഞ്ചർ നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിലും മറ്റ് നാല് ജീവനക്കാർ പോത്തുകല്ല് കുടും ബാരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സതേടിയത്. ഡെപ്യൂട്ടി റേഞ്ച റെ നാല് ജീവനക്കാർ മർദിച്ചുവെ ന്നുകാണിച്ച് പോത്തുകല്ല് പൊലിസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്.

മുണ്ടേരി കൃഷി ഫാമിന് സമീപം ചാലിയാർ പുഴയോരത്താണ് വാണിയമ്പുഴ മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ. ഇരുട്ടുകുത്തി, വാണിയ മ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ നാല് ആദിവാസി ഉന്നതികളുടെ എല്ലാ കാര്യങ്ങളും നോക്കാൻ ചുമതലയുള്ളത് ഇവിടുത്തെ ഉദ്യോഗസ്ഥർക്കാണ്. ഇവരാണ് ആദിവാസികൾക്കു മുന്നിൽ തമ്മിൽത്തല്ലിയത്. സംഭവത്തെ ക്കുറിച്ച് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ അന്വേഷണം തുടങ്ങി. അടിപിടിയിൽ കക്ഷിചേരാത്ത രണ്ട് ജീവനക്കാരെ നോർത്ത് ഡിഎഫ്ഒ നിലമ്പൂർ ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു.

Related Articles

Back to top button