വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ്…..സഹോദരിയും സഹോദരനും അറസ്റ്റിൽ….

ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് 9.8 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരിയേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ ചന്ദേരി പോലീസാണ് തൃപ്തി സിംഗ് രാജ്പുത്, സഹോദരൻ സുധാംശു രാജ്പുത് എന്നിവരെ അറസ്റ്റ് ചെയ്തത്. തൃപ്തി സിംഗ് രാജ്പുത് മധ്യപ്രദേശ് ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മേധാവിയുമാണെന്ന് അവകാശപ്പെട്ടാണ് പ്രതികൾ ഇരകളെ വലയിലാക്കിയത്. സർക്കാർ ജോലികൾ വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് 3 ലക്ഷം രൂപ വീതമാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. തട്ടിപ്പിനിരയായവർ 2025 ഏപ്രിൽ 7-ന് ചന്ദേരിയിൽ വെച്ച് 9.8 ലക്ഷം രൂപയും തങ്ങളുടെ ഔദ്യോഗിക രേഖകളും പ്രതികൾക്ക് കൈമാറുകയായിരുന്നു. ബാക്കി 2 ലക്ഷം രൂപ പിന്നീട് നൽകാമെന്നും ധാരണയുണ്ടായിരുന്നു.



