ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്ക് പര്യടനത്തിനിടെ ഇന്ത്യക്ക് തിരിച്ചടി….

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. ടീമിലെ പ്രധാന ബൗളര്‍മാരായ ഹര്‍ഷിത് റാണയ്ക്കും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും പരുക്കേറ്റതിനെത്തുടര്‍ന്ന് ഇരുവരേയും ടീമില്‍ നിന്നൊഴിവാക്കി.ഇവര്‍ക്ക് പകരമായി പ്രിന്‍സ് യാദവിനെയും രവി ബിഷ്‌ണോയിയെയും ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തി. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മൂന്നാം ടി20 മത്സരത്തിനിടെയാണ് ഇരുവരും പരുക്കേറ്റത്.

വലത് ഹാംസ്ട്രിംഗില്‍ അസ്വസ്ഥത അനുഭവപ്പെട്ട റാണയ്ക്ക് ഗ്രേഡ് 1 ഹാംസ്ട്രിംഗ് ടിയര്‍ ഉണ്ടെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയത്. താരം ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങും. വരുണ്‍ ചക്രവര്‍ത്തിയുടെ ഇടത് ഹാംസ്ട്രിംഗിലെ പരുക്ക് കൂടുതല്‍ ഗുരുതരമാണെന്ന് എംആര്‍ഐ സ്‌കാനിംഗിലൂടെ സ്ഥിരീകരിച്ചു. തുടര്‍ന്ന് സിംബാബ്വെ പര്യടനത്തിനുള്ള ടി20 ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

Related Articles

Back to top button