അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനം…16കാരി അമ്മയായി….കൊന്നുകളയുമെന്ന് ഭീഷണി… ഒടുവിൽ….

തിരുവനന്തപുരം: പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാറശാല മുരിയങ്കര സ്വദേശി അരുണ്‍ എന്ന് വിളിക്കുന്ന അച്ചു( 29)വിനെ 58 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുവാനും വിധിച്ചു. നെയ്യാറ്റിന്‍കര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ. എം. സുജയാണ് പ്രതിയെ ശിക്ഷിച്ചത്. ഗര്‍ഭിണിയായ അതിജീവിത പ്രസവിച്ചു. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ ആണ് പൊലീസിനെ വിവരം അറിയിച്ചത്. അച്ഛന് വർഷങ്ങൾക്ക് മുമ്പേ മരിച്ചതിനാൽ കുട്ടി അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. അമ്മ വീട്ടുജോലിക്കായി ദൂര സ്ഥലത്തായിരുന്ന അവസരത്തിലാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിച്ചത്.



