പുനർജനി കേസ്: മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ വിശദീകരണവുമായി ചെന്നിത്തല

തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും ഫയലുകൾ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു ഘട്ടത്തിലും സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഫോറിന്‍ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും പരിധിയിലാണെന്നായിരുന്നു വിജിലൻസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. “തെളിവുകളൊന്നും നൽകാതെ റിപ്പോർട്ട് സമർപ്പിച്ചാൽ തനിക്ക് എന്ത് ചെയ്യാനാകുമെന്ന്” ചെന്നിത്തല ചോദിച്ചു. കേസ് സംബന്ധിച്ച വസ്തുതകൾ മനസ്സിലാക്കാതെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണമായതാണെന്നാണ് സിപിഐഎം നേതാക്കളുടെ പ്രതികരണം. വി.ഡി. സതീശനെ കുറ്റവിമുക്തനാക്കിയതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് പി. രാജീവ് പറഞ്ഞു. മുഖ്യമന്ത്രി വിഷയത്തിൽ ഭയന്നിരുന്നുവെന്നും ആഭ്യന്തരമന്ത്രിയെ ഉപയോഗിച്ച് അന്വേഷണം അവസാനിപ്പിച്ചതാണെന്നുമാണ് പി. രാജീവിന്റെ ആരോപണം.

Related Articles

Back to top button