ആരോപണങ്ങൾ നിഷേധിച്ച് പി.എസ്.സി…..

തിരുവനന്തപുരം: പി.എസ്.സി.ക്കുനേരേ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സെക്രട്ടറിയുടെ വിശദീകരണക്കുറിപ്പ്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുടെ മൂല്യനിർണയത്തിലുണ്ടായ പിഴവിന്റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണം നിരന്തരം ഉന്നയിച്ച് പി.എസ്.സി.യുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നതായി കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് റിസർച്ച് ഓഫീസറുടെ സിലബസ് പരീക്ഷയ്ക്ക് രണ്ടുമാസംമുൻപ്‌ പരിഷ്‌കരിക്കുകയും വെബ്‌സൈറ്റിൽ നൽകുകയുംചെയ്തിരുന്നു. പി.എസ്.സി. നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗീകരിച്ചതാണ്. ഈ പരീക്ഷയുടെ ഉത്തരങ്ങളിൽ കൂടുതലും ബി ഓപ്ഷനിൽവന്നത് സ്വാഭാവികമാണ്.

Related Articles

Back to top button