ഫ്രഷ്കട്ട് സമരം….മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന് ആരോപണം…..

താമരശേരി ഫ്രഷ്കട്ട്‌ സമരത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന് ആരോപണം. അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്ത് ഇറങ്ങുന്നതിനു മുൻപ് തന്നെ കമ്പനിക്ക് കിട്ടി. അതിനാലാണ് കമ്പനിക്ക് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനും സ്റ്റേ കിട്ടാനും കാരണം. പൂട്ടാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കാതെ കമ്പനിയെ സഹായിച്ചു.

ഇതിനുപിന്നിൽ നടന്നത് അഴിമതിയാണെന്നും സലീം മടവൂർ ആരോപിച്ചു. സംഭവത്തിൽ ലോകായുക്തക്ക് പരാതി നൽകുമെന്നും സലീം മടവൂർ പറഞ്ഞു.കാട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയും ഈ തട്ടിപ്പിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നത് ഒത്തുകളിയുടെ ഭാഗമാണ്. ഫാക്ടറിക്ക് മുന്നിൽ നടക്കുന്ന സമരം നാടകമാണ്. പിന്നിൽ ഫാക്ടറിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.

Related Articles

Back to top button