പൊലീസിന്റെ തെറ്റായ കണ്ടെത്തലുകൾ.. അമ്മയ്ക്കെതിരെ പോക്സോ കേസ്, 83 ദിവസത്തെ ജയിൽവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു

പെൺമക്കൾക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമവും ലഹരി പദാർത്ഥങ്ങൾ നൽകിയ വിവരവും ബോധപൂർവ്വം ഒളിച്ചുവെച്ചുവെന്ന് ആരോപിച്ച് കുറുപ്പംപടി പൊലീസ് ചാർജ് ചെയ്ത കേസിൽ നിരപരാധിയായ അമ്മയെ പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിട്ടു. മീനു എന്ന അമ്മയെയാണ് പൊലീസിന്റെ തെറ്റായ കണ്ടെത്തലുകളെ തുടർന്ന് 83 ദിവസത്തോളം ജയിലിൽ അടച്ചത്. രണ്ടാം ഭർത്താവ് തന്റെ രണ്ട് പെൺമക്കളെ 2022 മുതൽ 2025 വരെയുള്ള കാലയളവിൽ പീഡിപ്പിച്ച വിവരവും മദ്യം നൽകിയ വിവരവും അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്നായിരുന്നു കുറുപ്പംപടി പോലീസിന്റെ കുറ്റപത്രം.

Related Articles

Back to top button