കെസിക്കെതിരെ ആസൂത്രിത ആക്രമണം, 5 അക്കൗണ്ടുകൾ സഹിതം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി…

കോൺ​ഗ്രസ് മുതിർന്ന് നേതാവ് കെസി വേണുഗോപാലിനെതിരെ ആസൂത്രിത സൈബർ സംഘടിത ആക്രമണം നടക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ. കോൺഗ്രസിനകത്തെ അഭിപ്രായപ്രകടനത്തിൽ വരെ കെസിയെ ബന്ധപ്പെടുത്തുന്നു. ഇതു അനുവദിക്കാൻ ആവില്ല. 63 എംഎൽമാരെ സൃഷ്ടിക്കുന്നതിൽ കെസി വലിയ പങ്കു വഹിച്ചു. അതൊന്നും ആരും പറയുന്നില്ല. ഇതിന്റെ പിന്നിൽ റാക്കറ്റ് ഉണ്ട്. പിന്നിൽ ദുരുദ്ദേശമുണ്ടെന്നും പിന്നിൽ കോൺഗ്രസുകാർ അല്ലെന്നും പ്രവീൺ കുമാർ പറഞ്ഞു.

സംഭവത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. 5 അക്കൗണ്ടുകൾ സഹിതമാണ് പരാതി നൽകിയത്. ഇതിൽ നാല് അക്കൗണ്ട് കോൺഗ്രസിന്റെ വ്യാജ പേരിലാണെന്നും പ്രവീൺ കുമാർ പറഞ്ഞു. പിന്നിൽ ഉള്ളവരെ കണ്ടെത്തണം. കേരളത്തിലെ വിജയത്തിൽ കെസിയുടെ പങ്കു വിസ്മരിപ്പിക്കാൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. പിന്നിൽ കോൺഗ്രസുകാർ അല്ല. കെസിയെ എല്ലാ വിഷയത്തിലും ടാർജറ്റ് ചെയ്യുന്നു. പിന്നിൽ ഏത് ഉന്നതൻ ആയാലും പുറത്തു വരട്ടെയെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

Related Articles

Back to top button