‘എന്റെ വീടിന് മുന്നിൽ ഒരുകാലത്തും പൊലീസ് സ്റ്റേഷൻ ആരംഭിച്ചിട്ടില്ല..

പിണറായി പണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിന് മുന്നിൽ മിനി പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നുവെന്ന വാർത്ത തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്റെ വീടിന് മുന്നിൽ ഒരുകാലത്തും പൊലീസ് സ്റ്റേഷൻ ആരംഭിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമം എന്ന നിലയിൽ ഒരു പൊലീസ് വാഹനത്തിൽ പൊലീസ് വന്നുപോയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഇത് സംബന്ധിച്ച വാർത്തകളും പ്രതികരണങ്ങളും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

‘എന്നെ വ്യക്തിപരമായി അപമാനിക്കുകയെന്ന പൊതുലക്ഷ്യമാണ് പ്രചരണത്തിന് പിന്നിൽ. പിണറായിയിലെ എന്റെ വീടിനു മുന്നിൽ പൊലീസ് ഔട്ട്‌പോസ്റ്റ് ഇടുന്നത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സുരക്ഷാ കാരണങ്ങളാലാണല്ലോ സെക്യൂരിറ്റി ഏർപ്പെടുത്താൻ വകുപ്പുതല നടപടികൾ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങൾക്കു മുന്നിൽ ഇപ്പോഴും സദാ കാവൽ നിൽക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്’, പിണറായി വിജയൻ വിശദീകരിച്ചു.

Related Articles

Back to top button