കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടിച്ചെടുത്തു, പടക്കം പൊട്ടിത്തെറിച്ച് തല തകർന്നത്..

കൊല്ലം പുനലൂരിൽ പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടച്ചെടുത്തതിന് പിന്നാലെ അത് പൊട്ടിത്തെറിച്ചാണ് നായ ചത്തത്. പടക്കം പൊട്ടി നായയുടെ തല ചിതറി തെറിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. തോട്ടത്തിൽ നിന്നും ആരോ പന്നിയെ പിടിക്കാൻ വെച്ചിരുന്ന പടക്കം നായ കടിച്ചെടുത്ത് വീട്ടുമുറ്റത്ത് എത്തുകയായിരുന്നു. ഇതേതുടർന്ന് നായയുടെ വായിൽ ഇരുന്ന് പടക്കം പൊട്ടുകയും നായക്ക് ദാരുണാന്ത്യം സംഭവിക്കുകയുമായിരുന്നു. ആരാണ് തോട്ടത്തിൽ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഏരൂർ പൊലീസ് അറിയിച്ചു.

Related Articles

Back to top button