‘ഞാൻ പൊട്ടിമുളച്ചുവന്ന നേതാവല്ല; സ്ഥാനമല്ല, പാർട്ടിയാണ് വലുത്’

താൻ പൊട്ടിമുളച്ചുവന്ന നേതാവല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനമല്ല, പാർട്ടിയാണ് വലുത്. കെപിസിസി അധ്യക്ഷന്റെ വിലക്കുള്ളതിനാൽ മുഖ്യമന്ത്രി ചർച്ചകളെപ്പറ്റി കൂടുതൽ പ്രതികരണത്തിനില്ലെന്നും ചെന്നിത്തല പറഞ്ഞു. സൈക്കിളിൽ പോയി പാർട്ടി പ്രവർത്തനം നടത്തിയിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകുമെന്നും കൊച്ചിയിലെ പികെ ഡീവർ അനുസ്മരണ പരിപാടിയിൽ ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇടയ്ക്ക് കെഎസ്‌യു ട്രഷറർ പദവിയിലുണ്ടായിരുന്നു. അന്ന് ആരും ഫണ്ട് തന്റെ കയ്യിൽ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സംഭവം വിവരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല താൻ പൊട്ടി വീണ ആളല്ലെന്ന് ഓർമിപ്പിച്ചത്. ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ഈ നിലയിലെത്തിയതെന്നും ചെന്നിത്തല പറഞ്ഞു. ലോഡ് ഷെഡിങ് ഇല്ലാത്ത പത്ത് വർഷം എന്നത് പൊള്ളായെന്ന് തെളിഞ്ഞെന്നും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്‌ലക്‌സ് ഉയർന്ന സംഭവത്തിൽ രമേശ് ചെന്നിത്തല പ്രതികരിച്ചില്ല.

Related Articles

Back to top button