ഓവർടേക്ക് ചെയ്തപ്പോൾ പിൻഭാഗം ഇടിച്ചു, കെഎസ്ആർടിസി നിർത്താതെ പോയെന്ന് പഞ്ചായത്ത് അധികൃതർ…തർക്കം….

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനവും കൂട്ടിമുട്ടി അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ കാറിനെ വെട്ടുകാടേക്ക് വന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഓവർടേക്ക് ചെയ്യുന്നതിനിടെ ബസിന്‍റെ പിൻഭാഗം കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോണറ്റിന്‍റെ വശം തകർന്നെങ്കിലും അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് നിർത്താതെ മുന്നോട്ടുപോയെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് അധികൃതർ വാഹനത്തെ പിന്തുടർന്ന് ജനറൽ ആശുപത്രി സ്റ്റോപ്പിൽ വെച്ച് ബസ് തടഞ്ഞിടുകയായിരുന്നു.

Related Articles

Back to top button