പാലത്തായി പോക്സോ കേസ്….പത്മരാജന്റെ ശിക്ഷാവിധി….

കൊച്ചി: പാലത്തായി പോക്സോ കേസില്‍ പ്രതി പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ജാമ്യം അനുവദിച്ചു.കേസില്‍ മരണം വരെ ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും (20 വര്‍ഷം വീതം) 1 ലക്ഷം പിഴയും അനുഭവിക്കണമായിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷമരവിപ്പിക്കണമെന്ന ആവശ്യവുമായി പത്മരാജന് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ശിക്ഷ മരവിപ്പിച്ചത്. പത്മരാജന്റെ വാദങ്ങള്‍ ഗൗരവമേറിയത് എന്നാണ് കോടതി പറയുന്നത്. ഒരു ലക്ഷം രൂപ ബോണ്ട്. രണ്ടാള് ജാമ്യം, ഇര താമസിക്കുന്ന റവന്യു ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാദികളോടെയാണ് ജാമ്യം.
