ഓപ്പറേഷൻ തണ്ടർ…ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ  സ്വദേശി യുവാവ് മാവേലിക്കരയിൽ പിടിയിൽ…കായംകുളം രജിസ്ട്രേഷൻ  യമഹ സ്കൂട്ടറിൽ…. 

മാവേലിക്കര : എക്സൈസ് വകുപ്പിന്റെ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി മാവേലിക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസും സംഘവും ആലപ്പുഴ ഐ.ബിയും ചേർന്ന് മാവേലിക്കര പുതിയകാവ് ഭാഗത്ത് നിന്നും 24.115  ഗ്രാം ബ്രൗൺ ഷുഗറുമായി  വെസ്റ്റ് ബംഗാൾ  സ്വദേശിയെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മാൾട ജില്ലയിൽ പുകരിയാ സ്വദേശി എസ്.കെ മുഷ്തക്കിം (28) ആണ് പിടിയിലായത്.

മാവേലിക്കര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പുതിയകാവ് കരയാംവട്ടം റോഡിൽ പുതിയകാവ് പാലാത്തിന് കിഴക്ക് വെച്ച് കായംകുളം രജിസ്ട്രേഷനിലുള്ള  യമഹ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന ബ്രൗൺ ഷുഗർ പിടികൂടിയത്. മാവേലിക്കര സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ സജിത് കുമാർ, അസിസ്റ്റൻഡ് എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ഹാരിസ്.എസ്, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ.ബി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ.ബി, അനു.യു, സിവിൽ എക്‌സൈസ് ഓഫീസർ പ്രദീഷ് പി.നായർ, സിവിൽ എക്‌സൈസ് ഓഫീസർ രജിത്ത് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Related Articles

Back to top button