നെയ്യാറ്റിൻകരയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു… രണ്ടുപേർ…

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിൻസെന്റ് ആണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. പരുക്കേറ്റ രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്. വീടുപണി നടക്കുന്നതിനിടെയാണ് മൂന്നുപേർക്ക് ഇടിമിന്നലേറ്റത്. സംഭവത്തിൽ വിൻസെന്റിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. അതേസമയം, പൊന്മുടിയിൽ വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരനും ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (67) ആണ് ഇടിമിന്നലേറ്റത്. പാർക്കിങ് സ്ഥലത്ത് വച്ചാണ് ശ്രീകുമാരൻ നായർക്ക് മിന്നലേറ്റത്. അദ്ദേഹത്തെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



