പത്തനംതിട്ടയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി, പീഡനവിവരം വെളിപ്പെടുത്തിയത് ……

പത്തനംതിട്ടയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. പതിമൂന്നുകാരിയായ കുട്ടിയെ സ്കൂൾ പരിസരത്ത് വെച്ചും, സഹപാഠിയായ മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തുവരുന്നത്. ഉടൻ തന്നെ അധ്യാപകർ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. അതിൽ ഒരാൾ പെൺകുട്ടിയാണ്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ്. അഞ്ച് പേർ തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ആറാമത്തെ ആളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ച് പീഡനം നടന്നുവെന്നാണ് മൊഴി.
കുട്ടിയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ സ്കൂൾ അധികൃതർ പോലീസിനും ശിശുക്ഷേമ സമിതിക്കും വിവരം കൈമാറുകയായിരുന്നു. അതിക്രമത്തിന് ഇരയായ കുട്ടയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളായ ആറ് പേരുടെയും മൊഴി പോലീസ് ശേഖരിക്കും.



