സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികളെ മഴ പെയ്തിട്ടും ബസിൽ കയറ്റാതെ ജീവനക്കാർ

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ കനത്ത മഴയത്തും ബസിൽ കയറ്റാതെ ജീവനക്കാർ. പൊന്നാനി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. ബസ് എടുക്കുന്ന സമയത്ത് മാത്രം കയറിയാൽ മതിയെന്ന് പറഞ്ഞാണ് ജീവനക്കാർ കുട്ടികളെ ബസിൽ നിന്ന് തടഞ്ഞത്.




