പഴയ നാണയങ്ങൾക്കും കറൻസികൾക്കും പകരം വൻ തുക നൽകാമെന്ന് വാഗ്ദാനം; കൊച്ചിയിൽ…

പഴക്കം ചെന്ന നാണയങ്ങൾക്കും കറൻസിക്കും പകരം ലക്ഷങ്ങൾ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തു. ബിഹാർ സ്വദേശിയിൽ നിന്നാണ് 9.50 ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ബിഹാർ സ്വദേശിയിൽ നിന്ന് 2.70 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പരാതി. ബിഹാർ സ്വദേശി എം ഡി മിസ്തറാണ് മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകിയത്.
മിസ്തറിന്റെ കൈവശമുള്ള പഴയ നാണയങ്ങളും കറൻസികളും കൈമാറിയാൽ 9.50 ലക്ഷം രൂപ നൽകാമെന്നും തുക ഹോം ഡെലിവറിയായി എത്തിക്കാമെന്നും പറഞ്ഞാണ് പ്രതികൾ സമീപിച്ചത്. തുടർന്ന് ഹോം ഡെലിവറി ചാർജിന്റെ പേരിൽ വിവിധ ഘട്ടങ്ങളിലായി പണം ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 11 മുതൽ 20 വരെ അക്കൗണ്ട് വഴി മിസ്തറിൽ നിന്ന് ഏകദേശം 2.70 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. പിന്നീട് തുക തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയ്യാറായില്ല. തുടർന്നാണ് മിസ്തർ മട്ടാഞ്ചേരി പൊലീസിനെ സമീപിച്ചത്.



