അപ്പയെ അനുസ്മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ

ജനഹൃദയങ്ങളെ കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം ഇന്ന് പുതുപ്പള്ളിയിൽ ‘സ്മൃതി ദിനമായി’ ആചരിക്കുന്നു. വിയോഗത്തിന് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും, കല്ലറയിലേക്ക് ഒഴുകിയെത്തുന്ന ജനസാഗരവും അവരുടെ കണ്ണീരും ഉമ്മൻ ചാണ്ടി ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു എന്നതിന്റെ തെളിവാണ്. സ്മൃതി ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ മുതൽ പ്രത്യേക പ്രാർഥന ചടങ്ങുകൾ നടക്കും.



