ഫോൺ എടുക്കാത്തതോടെ ഉമ്മ വാടക വീട്ടിൽ എത്തിയപ്പോൾ മകൾ അബോധാവസ്ഥയിൽ; ഗർഭിണിയായ യുവതി..

കൊയിലാണ്ടി അരിക്കുളത്ത് വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി ചികിത്സയിലായിരുന്ന ഗർഭിണി മരണപ്പെട്ടു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഒന്നര മാസത്തോളമായി അവർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

ഷമീമയുടെ ഫോണിലേക്ക് വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന്, ഉമ്മ വാടക വീട്ടിൽ എത്തിയപ്പോഴാണ്‌ മകൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു.

മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. ബാപ്പ: പരേതനായ സമീർ. ഉമ്മ: അസ്മ. ഭർത്താവ്‌: ചവറങ്ങാട്ടുകുന്നുമ്മൽ നവാസ്‌. മകൾ: മിന്നൂസ്. സഹോദരൻ: ഷാമിൽ.

Related Articles

Back to top button