അന്തര്‍ സംസ്ഥാന ലഹരി മാഫിയാ കണ്ണി’റോളക്‌സ്’ പിടിയില്‍

: ലഹരി ഇടപാടുകളിലൂടെയും കുറ്റകൃത്യങ്ങളിലൂടെയും കൊടുംകുറ്റവാളിയായിമാറിയ അന്തര്‍ സംസ്ഥാന ലഹരി ശൃംഖലയുടെ മുഖ്യകണ്ണി ‘റോളക്‌സ്’ എന്ന സാഗേഷ് കുമ്പാളി ഒടുവിൽ പൊലീസിന്റെ പിടിയിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ഉൾപ്പെടെ പതിനഞ്ചിലേറെ ഗുരുതര കേസുകളിൽ പ്രതിയാണ് ഇയാൾ. വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എലത്തൂര്‍ പൊലീസിന്റെ നേതൃത്വത്തിൽ കടുത്ത ബലപ്രയോഗത്തിലൂടെയാണ് സാഹസികമായി പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് ഒന്നര മാസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്നു സാഗേഷ്. ലഹരി കൈവശംവെക്കല്‍, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. ലഹരിക്ക് അടിമകളാക്കിയ പെണ്‍കുട്ടികളെ ലഹരി ഇടപാടുകള്‍ക്കും മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനും ഉപയോഗിച്ചു എന്നും വിവരമുണ്ട്. വിക്രം സിനിമയിലെ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രത്തെ അനുകരിച്ച് ലഹരി ഇടപാടുകൾ നടത്തിവരികയായിരുന്നു സാഗേഷ് കുമ്പാളി. ഇയാളെ പിടികൂടാൻ ‘ഓപ്പറേഷന്‍ റോളക്‌സ്’ എന്ന പേരില്‍ അന്വേഷണം നടത്തിവരികയായിരുന്നു.



