ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കണം; ഓട്ടോ തൊഴിലാളികൾ ആവശ്യങ്ങളുമായി 10ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നു

ഇന്ധനവില വർധനവിൽ പ്രതിസന്ധിയിലായ ഓട്ടോറിക്ഷാ തൊഴിലാളികൾ സമരത്തിലേക്ക്. മിനിമം ചാർജ് 50 രൂപയായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ (AKSATU-HMS) നേതൃത്വത്തിൽ ജൂൺ 10-ന് സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തും. എച്ച്.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു സമരം ഉദ്ഘാടനം ചെയ്യും.
ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വർധിപ്പിക്കുക, സിഎഫ്, ക്ഷേമനിധി, അനധികൃത സർവീസ്, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങി ഓട്ടോ തൊഴിലാളികൾ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരമെന്നു എകെഎസ്എടിയു ജനറൽ സെക്രട്ടറി എൻ.ലക്ഷ്മണൻ അറിയിച്ചു.



