കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി

കോട്ടയം: ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി കപ്പാടുള്ള സർക്കാർ പന്നി വളർത്തൽ കേന്ദ്രത്തിലെ പന്നികൾക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഫാമിലുണ്ടായിരുന്ന 20 വലിയ പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയും കൂട്ടത്തോടെ കൊന്നൊടുക്കി.
രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഫാമിലെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കൊന്നൊടുക്കിയത്. കഴിഞ്ഞ 21-നാണ് ആദ്യം ഇവിടെയുളള പന്നികളിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.



