ഇൻസ്റ്റമാർട്ടിൽ നിന്ന് ഓർഡർ ചെയ്യുന്നവർ സൂക്ഷിക്കുക… ഗോഡൗണിന് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി: കൊച്ചിയിലെ ഇൻസ്റ്റാമാർട്ട് ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. ഇൻസ്റ്റാമാർട്ട് വഴി പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നുവെന്ന വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. നേരത്തെ ഡൽഹിയിലും ഇൻസ്റ്റാമാർട്ട് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കെതിരെ സമാനമായ രീതിയിൽ പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലും ഉപഭോക്താക്കൾ പരാതിയുമായി രംഗത്തെത്തിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത്. ഗോഡൗണിന് പിൻവശത്തായി കാലപ്പഴക്കം ചെന്ന ഭക്ഷ്യസാധനങ്ങൾ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സ്ഥലത്തുനിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ലാബ് റിപ്പോർട്ട് പുറത്തുവരുന്നതോടെ സ്ഥാപനത്തിനെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

Related Articles

Back to top button