പുതിയ പാർട്ടി പ്രവേശം.. പി.വി അൻവറിന് എംഎൽഎ സ്ഥാനം നഷ്ടമാകും…
പുതിയ പാർട്ടി പ്രവേശം പ്രഖ്യാപിച്ചതോടെ പി.വി അൻവറിന് എംഎൽഎ സ്ഥാനം നഷ്ടമാകാൻ സാധ്യത.സ്വതന്ത്ര എംഎൽഎ പാർട്ടിയുടെ ഭാഗമായാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകും. പരാതി ലഭിച്ചാൽ സ്പീക്കർ പരിശോധിക്കും. പാർട്ടിയിൽ ചേർന്നുവെന്ന് സ്പീക്കർക്ക് ബോധ്യപ്പെട്ടാൽ നടപടി ഉറപ്പാണ്.രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിലാണ് പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായത്. തൃണമൂൽ കോൺഗ്രസിന്റെ കേരള കോർഡിനേറ്റർ ആയിട്ടാണ് ചുമതലയേറ്റത്. നിയമ തടസ്സമുള്ളതുകൊണ്ട് TMC അംഗത്വം എടുത്തിട്ടില്ലെന്ന് അൻവർ പറഞ്ഞു. യുഡിഎഫിലേക്ക് പോകുമെന്ന് തരത്തിൽ ചർച്ച പുരോഗമിക്കുന്നതിനിടയാണ് കളം മാറ്റം.