നേപ്പാള്‍ പ്രളയം….കാണാതായ കൊല്ലം സ്വദേശിനിയുടെ മക്കള്‍….

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായ ബ്രിട്ടീഷ് പൗരത്വമുള്ള കൊല്ലം സ്വദേശിനി സുനന്ദയുടെ മക്കള്‍ ഡിഎന്‍എ സാമ്പിള്‍ നല്‍കി. യുകെയില്‍ ഉള്ള സുനന്ദയുടെ മക്കളാണ് ഡിഎന്‍എ സാമ്പിള്‍ നല്‍കിയത്. സുനന്ദയുമായി പോയ സംഘത്തെ കണ്ടെത്തുന്നതിന് യുകെയില്‍ നിന്നുള്ള സൈന്യവും നേപ്പാളിലെത്തി.

പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണി രാജ(63)നെയാണ് നേപ്പാള്‍ ദുരന്തത്തില്‍ കാണാതായത്. നേപ്പാളിന്റെ ഇമിഗ്രേഷന്‍, കസ്റ്റംസ് ഓഫീസില്‍ വിസ സ്റ്റാമ്പ് ചെയ്യുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 40 വര്‍ഷത്തോളമായി സുനന്ദ ബ്രിട്ടനില്‍ ആണ് താമസം. നിലവില്‍ ബ്രിട്ടീഷ് പൗരത്വമാണ് ഇവര്‍ക്കുള്ളത്.

Related Articles

Back to top button