എറണാകുളത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ..ആക്രമണത്തിന് പിന്നിൽ…
എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. ഏലൂർ സ്വദേശിയായ സിന്ധുവാണ് ആക്രമണത്തിന് ഇരയായത്. മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂര്‍ പൊലീസ് പിടികൂടിയത്.ഓട്ടോറിക്ഷയുടെ വാടകയുടെ പേരില്‍ നടന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറാണ് ദീപു.ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ കഴുത്തില്‍ ദീപു വെട്ടുകയായിരുന്നു.ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ കഴുത്തില്‍ ദീപു വെട്ടുകയായിരുന്നു.