ലഹരിക്കടിമയായ മകനെ അമ്മ പൊലീസിന് പിടിച്ചുനല്‍കി…

ലഹരിക്കടിമയായ മകനെ പൊലീസിന് പിടിച്ചുനല്‍കി മാതാവ്. കോഴിക്കോട് എലത്തൂരിലാണ് സംഭവം. മകളുടെ കുഞ്ഞിന് ലഹരി നല്‍കുമെന്ന് ഭയമാണെന്നും അമ്മ പറഞ്ഞു.ലഹരിക്കടിമയായ രാഹുല്‍ നിരന്തരം ശല്ല്യം ചെയ്തതോടെയാണ് അമ്മ പൊലീസിനെ അറിയിച്ചത്. തന്നെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമെന്ന് മകന്‍ ഭീഷണിപ്പെടുത്തിയെന്ന് അമ്മ പറയുന്നു.

പോക്‌സോ, ഭവനഭേദനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാഹുല്‍. അങ്ങേയറ്റം വരെ അനുഭവിച്ചിരിക്കുകയാണ് താനെന്നും ലോകത്തൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവിതിരിക്കട്ടെയെന്നും അമ്മ പറഞ്ഞു.

Related Articles

Back to top button