സതീശൻ ഭരിക്കുന്നത് BJPക്ക് വേണ്ടിയെന്ന് മുഹമ്മദ് റിയാസ്….

തിരുവനന്തപുരം: സംഘപരിവാര്‍ നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചത് ആയുധമാക്കി സിപിഐഎം. വി ഡി സതീശന്‍ ഭരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് ബേപ്പൂര്‍ എംഎല്‍എ പി എ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. നിയമനങ്ങളില്‍ ഉള്‍പ്പെടെ ബിജെപിയുടെ താൽപര്യം സംരക്ഷിക്കുകയാന്നെും അദ്ദേഹം ആരോപിച്ചു.
അമ്പത് ദിവസം തികയുന്ന സര്‍ക്കാരിന്റെ ഭരണത്തില്‍ അവരുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ സിപിഐഎം ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ശരിയാണെന്നാണ് മനസിലാകുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബജറ്റില്‍ പോലും കേന്ദ്രത്തിനെ കുറ്റംപറയാന്‍ ധനമന്ത്രിക്ക് കഴിഞ്ഞില്ല.
അതേസമയം മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഘപരിവാര്‍ നേതാക്കളുടെ കൂടിക്കാഴ്ചയെങ്കിൽ എന്തെല്ലാം കോലാഹലം ഉണ്ടാക്കുമായിരുന്നു എന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതികരണം. കൂടിക്കാഴ്ചയെക്കുറിച്ച് യുഡിഎഫിന് എന്താണ് പറയാനുള്ളതെന്ന് പി രാജീവും ചോദിച്ചു.



