ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്….

കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചതായി മന്ത്രി പി സി വിഷ്‌ണുനാഥ് . ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവമെന്നും മന്ത്രി പറഞ്ഞു. ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ വേണ്ട നടപടിയുണ്ടാകും. പരുക്ക് പറ്റിയ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
പരുക്കേറ്റവർക്ക് വേണ്ട സഹായം ഗവൺമെന്റ് ചെയ്യും. 8 പേരെ പുറത്തെടുത്തു, 2 പേർ ഗുരുതരാവസ്ഥയിലെന്നും സ്ഥലത്ത് ഉടൻ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ കോളേജ് അധ്യാപകന്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, അജയകുമാർ (45)എന്നിവരെ തിരിച്ചറിഞ്ഞു.



