കേരള ഐഎഎസ് തലപ്പത്ത് മെഗാ അഴിച്ചുപണി… ബി. അശോകും എൻ.പ്രശാന്തും അടക്കം പ്രമുഖർക്ക് പുതിയ ചുമതലകൾ

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറങ്ങി. പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകളും അധിക ചുമതലകളും നൽകിയിരിക്കുന്നത്. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും, ടി.വി അനുപമയെ ഗതാഗത സെക്രട്ടറിയായും നിയമിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ദിവ്യ എസ്. അയ്യരുടെ പുതിയ നിയമനം. എൻ. പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. ഇതിന് പുറമെ യുവജനകാര്യ, മൃഗശാല, മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. എം.ജി രാജമാണിക്യമാണ് പുതിയ കെഎസ്ഇബി ചെയർമാൻ.

അഡീഷണൽ ചീഫ് സെക്രട്ടറിമാർ ബിശ്വനാഥ സിൻഹ (കയർ വികസനം, ഹൗസിങ് അധിക ചുമതല), മിൻഹാജ് ആലം (കൃഷി വകുപ്പ്). പ്രിൻസിപ്പൽ സെക്രട്ടറിമാർ രാജു നാരായണ സ്വാമി (സൈനിക ക്ഷേമം), ഷാർമിള മേരി ജോസഫ് (ആരോഗ്യം). സെക്രട്ടറിമാർ രത്തൻ യു ഖേൽക്കർ (തുറമുഖ വകുപ്പ് അധിക ചുമതല), കെ ബിജു (വനം വകുപ്പ്). സ്പെഷ്യൽ സെക്രട്ടറിമാർ കെ. ജീവൻ ബാബു (റവന്യൂ, ദുരന്ത നിവാരണ), സുഹാസ്.എസ് (ജലവിഭവം), അദീല അബ്ദുള്ള (PWD), ഷാനവാസ്.എസ് (തദ്ദേശ വകുപ്പ്), ഡി. സജിത് ബാബു (പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമ അധിക ചുമതല), ടി.വി സുഭാഷ് (കൃഷി വകുപ്പ്), ഷീബ ജോർജ് (വനിത ശിശു വികസനം). ഡയറക്ടർമാർ/കമ്മീഷണർമാർ കെ. ഗോപാലകൃഷ്ണൻ (പരിസ്ഥിതി വകുപ്പ് ഡയറക്ടർ), അഫ്‌സാന പർവീൺ (ഉന്നത വിദ്യാഭ്യാസ ഡയറക്ടർ), ആസിഫ് കെ യൂസഫ് (നോർക്ക ഡയറക്ടർ), ശ്രീധന്യ സുരേഷ് (ഫുഡ് സേഫ്റ്റി കമ്മീഷണർ), രാഹുൽ കൃഷ്ണ ശർമ (GST സ്പെഷ്യൽ കമ്മീഷണർ), അനു.എസ്.നായർ (നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ).

കൂടാതെ, ശ്രീറാം സാംബശിവ റാവുവിന് ഐടി വകുപ്പിന്റെയും, എം. അഞ്ജനയ്ക്ക് നോർക്ക, ശാസ്ത്ര സാങ്കേതിക വകുപ്പുകളുടെയും അധിക ചുമതല നൽകി. സഫ്ന നസറുദ്ദീന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെയും, സബിൻ സമീദിന് ഐ ആൻഡ് പിആർഡി ഡയറക്ടറുടെയും അധിക ചുമതലയുണ്ടാകും. ജെറോമിക് ജോർജിനെ ധനവകുപ്പിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും, ഹർഷിൽ ആർ. മീനയെ ടൂറിസം എംഡി ആയും നിയമിച്ചു. അവധി കഴിഞ്ഞ തിരിച്ചെത്തിയ രേണു രാജിനെ ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ വൻ അഴിച്ചുപണി.

Related Articles

Back to top button