നാളെ നടത്താനിരുന്ന എംസിഎ പരീക്ഷകൾ മാറ്റിവെച്ചു….

തിരുവനന്തപുരം: നാളെ (ചൊവ്വാഴ്ച) നടത്താനിരുന്ന രണ്ടാം വർഷ എംസിഎ (MCA), എസ് വൺ (S1) സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പരീക്ഷാ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ന് മാത്രമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. പരീക്ഷയ്ക്ക് തൊട്ടുതലേന്ന് മാത്രം അറിയിപ്പ് വന്നതോടെ ദൂരസ്ഥലങ്ങളിലുള്ള നിരവധി വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാവുകയും, തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയുമായിരുന്നു.

വിദ്യാർത്ഥികളുടെ ഈ ന്യായമായ ആശങ്കയും ബുദ്ധിമുട്ടും പരിഗണിച്ച് പരീക്ഷ അടിയന്തരമായി മാറ്റിവെക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർദ്ദേശിക്കുകയായിരുന്നു. അറിയിപ്പ് വൈകിയതുമൂലം മറ്റ് ജില്ലകളിലും ദൂരസ്ഥലങ്ങളിലും ഉള്ള വിദ്യാർത്ഥികൾക്ക് സമയത്തിന് പരീക്ഷാ ഹാളിൽ എത്താൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കാനോ പരീക്ഷയ്ക്ക് തയ്യാറെടുക്കാനോ സമയം ലഭിച്ചില്ലെന്ന പരാതി ശക്തമായതോടെയാണ് മന്ത്രിയുടെ ഇടപെടൽ. മന്ത്രിയുടെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എക്സാം കൺട്രോളർ പരീക്ഷകൾ മാറ്റിവെച്ചുകൊണ്ട് ഔദ്യോഗിക നടപടി സ്വീകരിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button