തലസ്ഥാനത്ത് വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്..മുൻ പ്രവാസിയുടെ 6 കോടി തട്ടിയെടുത്തു…

വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷനുകൾ വഴി മുൻ പ്രവാസിയുടെ 6 കോടിയോളം രൂപ തട്ടിയെടുത്തു.സ്ഥിരമായി ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും വിവിധ സ്ഥിരമായി ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും വിവിധ വിവിധ ഗ്രൂപ്പുകളിൽ ചേർത്ത്, വെബ് സൈറ്റിൽ ലോഗിൻ ചെയ്യിപ്പിച്ചു. പല കമ്പനികളുടെ ട്രേഡിങ്ങിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേക്കു ലക്ഷക്കണക്കിനു രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. വൻതുകകൾ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഒരു മാസക്കാലയളവിൽ 6 കോടിയിലധികം രൂപയാണ് ഇത്തരത്തിൽ തട്ടിയത്. സംശയം തോന്നി ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്ന പോർട്ടലിൽ വിവരം അറിയിക്കുകയായിരുന്നു.ദീർഘകാലം വിദേശത്ത് ഐടി മേഖലയിൽ ജോലി നോക്കിയ ഇദ്ദേഹം വിരമിച്ചശേഷം നാട്ടിലെത്തി 2 വർഷമായി ഓൺലൈൻ ട്രേഡിങ്ങിൽ സജീവമായിരുന്നു.

Related Articles

Back to top button