കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു..വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം…

മലപ്പുറത്ത് സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം വിദ്യാര്‍ഥി തപസ്യ (15) ആണ് മരണപ്പെട്ടത്. പത്ത് ദിവസം മുമ്പാണ് അപകടം നടന്നത്. സ്ക്കൂളില്‍ പിടി പിരീഡിൽ കുട്ടികള്‍ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സ്വദേശമായ മുബൈയിലേക്ക് കൊണ്ട് പോയി അവിടെ ചികിത്സയിലായിരുന്നു.എന്നാൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സ്വര്‍ണ്ണാഭരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലില്‍ താമസിച്ച് വരികയായിരുന്നു ഇവരുടെ കുടുംബം. പരശു സേട്ടുവാണ് പിതാവ്.

Related Articles

Back to top button